ടീച്ചറമ്മ ദോശ ചുട്ടു; ഗുരുവായൂരില്‍ ഇനി ഇഞ്ചീം പുളീം

ഗുരുവായൂര്‍ : നഗരമാതാവ് വി എസ് രേവതി ടീച്ചര്‍ അരിമാവെടുത്ത് കല്ലില്‍ പരത്തി ദോശ ചുട്ടെടുത്തു. ചുറ്റും അക്ഷമരായി കൊതിയോടെ മക്കളും. ഗുരുവായൂര്‍ നഗരസഭയും ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി ഒരുക്കിയ ഭക്ഷ്യമേളയ്ക്ക് ടൗണ്‍ഹാളില്‍ തുടക്കമായി. ഇഞ്ചീം പുളീം എന്ന് പേരിട്ട ഭക്ഷ്യമേളയില്‍ നഗരസഭ പരിധിയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളാണ് പങ്കെടുക്കുന്നത്. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് എട്ട് കൗണ്ടറുകളില്‍ നിന്നായി ഔഷധക്കഞ്ഞി ഉള്‍പ്പെടെ നാടന്‍ രുചി വൈഭവങ്ങളുടെ രുചി നുകരാം. അരി, ഗോതമ്പ്, റാഗി എന്നിവ കൊണ്ടുള്ള പുട്ടുകള്‍, വിവിധയിനം ദോശകള്‍, സ്പെഷ്യല്‍ ഇളനീര് ജ്യൂസ്, വെജിറ്റബിള്‍, നോണ്‍ വെജിറ്റബിള്‍ വിഭവങ്ങള്‍ എന്നിവ മേളയിലുണ്ട്. ഒപ്പം മേളയ്ക്ക് ഹരം പകരാന്‍ കുടുംബശ്രീ അംഗങ്ങളുടെ കലാ പരിപാടികളും, നാടന്‍പാട്ടും മറ്റുമെല്ലാം അരങ്ങേറും.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്മാന് കെ പി വിനോദ്, സ്റ്റാന്‍ഡിംങ് കമ്മിറ്റി അധ്യക്ഷരായ എം രതി, നിര്‍മ്മല കേരളന്‍, ടി എസ് ഷെനില്‍, കെ വി വിവിധ്, നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി വി പി ഷിബു, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ കെ വി ജ്യോതിഷ്കുമാര്‍, സിറ്റി പ്രൊജക്ട് ഓഫീസര്‍ കെ മൂസ്സക്കുട്ടി , മെമ്പര്‍ സെക്രട്ടറി എം പ്രദീപ് , കോര്പ്പറേഷന് മാനേജര്‍ രഞ്ചിത്ത് ചന്ദ്രന്, സിറ്റി മിഷന് മാനേജര്‍ വി എസ് ദീപ, സി ഡി എസ് ചെയര്പേഴ്സന്മാരായ എം കെ ബിന്ദു , ഷൈലജ സുധന്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജൂലൈ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് മേള.
You may also like this video