September 29, 2022 Thursday

ടാറ്റാ ഗ്രൂപ്പും മിസ്ത്രി കുടുംബവും വഴിപിരിയുന്നു

Janayugom Webdesk
മുംബൈ
September 22, 2020 10:34 pm

നിയമയുദ്ധങ്ങൾക്ക് വിരാമമിട്ട് ടാറ്റാ ഗ്രൂപ്പും മിസ്ത്രി കുടുംബവും വഴിപിരിയുന്നു. മിസ്ത്രി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന് ടാറ്റാ സൺസിലുള്ള ഓഹരികൾ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കും.

എസ്‌പി ഗ്രൂപ്പിന് 18. 5 ശതമാനം ഓഹരിയാണ് ടാറ്റാ സൺസിലുള്ളത്. ഈ ഓഹരികളുടെ വില്പന ഒക്ടോബർവരെ തടഞ്ഞുകൊണ്ട് സുപ്രീംകോടതി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഇരുകക്ഷികളും ഒത്തുതീർപ്പിലെത്തിയത്. എസ്‌പി ഗ്രൂപ്പിന് കൈവശമുള്ള ഓഹരികൾ ഏറ്റെടുക്കാമെന്ന് ടാറ്റാ ഗ്രൂപ്പ് കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് എസ്‌പി ഗ്രൂപ്പ് ഈ വാഗ്ദാനം അംഗീകരിക്കുകയായിരുന്നു.

eng­lish sum­ma­ry; tata group , mis­thri fam­i­ly disconnect

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.