‘ഇന്‍ട്രാ’ വേറെ ലെവല്‍ട്രാ; എതിരാളികള്‍ക്ക് നല്ലൊരു ‘ടാറ്റ’

Web Desk
Posted on May 09, 2019, 11:01 am

വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. കാര്‍ നിര്‍മ്മാണ മേഘഖലിയില്‍ അവസരോചിതമായ മാറ്റങ്ങള്‍ കൊണ്ടുവന്ന്  വിപണി പിടിക്കാനുള്ള നീക്കങ്ങള്‍  ശക്തമാക്കുന്ന സാഹചര്യത്തില്‍ മറ്റൊരു മേഖലയിലേക്ക കൂടി അവരിപ്പോള്‍ കൈകടത്തുകയാണ്.

Image result for tata intra

വാണിജ്യ വാഹന നിര്‍മ്മാണ മേഖലകൂടി തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കങ്ങള്‍ തന്നെയാണ് ടാറ്റ നടത്തുന്നതെന്ന കാര്യം വ്യക്തം. നിലവില്‍ ടാറ്റയുടെ വാഹനങ്ങള്‍ ഈ മേഖലയിലുണ്ടെങ്കിലും ഒരു മാറ്റം അനിവാര്യമായ സാഹചര്യത്തിലാണ് ഈ ശ്രേണിയിലേക്ക് ടാറ്റ ഇന്‍ട്രാ എന്ന കോംപാക്ട് ട്രെക്ക് കൂടി അവതരിപ്പിക്കുന്നത്.

1.1 ടണ്‍ ഭാരവാഹകശേഷിയുള്ള ആധുനിക കോംപാക്ട് ട്രക്കായ ‘ഇന്‍ട്രാ’ ടാറ്റ മോട്ടോഴ്‌സ് ഉടന്‍ വിപണിയിലെത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടാറ്റ എയ്സ് ശ്രേണിയിലെ ഏറ്റവും വലിയ വാഹനം തന്നെയാകും ഇതെന്നാണ് വിലയിരുത്തല്‍. ആധുനിക സൗകര്യങ്ങളും രൂപഭംഗിയും കരുത്തും ഒത്തുചേരുന്ന ഒന്നാണ് ‘ഇന്‍ട്രാ’.

Image result for tata intra

70 എച്ച്പി കരുത്തുള്ള 1396 സിസി ഡീസല്‍ എന്‍ജിനാണിതിന്. ശരിയായ ഗിയര്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഗിയര്‍ ഷിഫ്റ്റ് അഡ്വൈസര്‍ ഉള്ള വാണിജ്യവാഹനമാണിതെന്നു കമ്പനി പറയുന്നു. ഇത് മൈലേജ് ഉയര്‍ത്താന്‍ സഹായിക്കും.  14 ഇഞ്ച് റേഡിയല്‍ ടയര്‍, 8.2 അടി x 5.3 അടി വിസ്തീര്‍ണമുള്ള ലോഡ് ഏരിയ, മുന്നിലും പിന്നിലും കരുത്തുറ്റ ആക്‌സിലും ലീഫ് സ്പ്രിങ്ങും എന്നിങ്ങനെയുള്ള സാങ്കേതിക മികവുകളും എസിയും കിടന്നു വിശ്രമിക്കാവുന്ന പരന്ന സീറ്റുമൊക്കെയുള്ള വിശാലമായ ക്യാബിനും ഇന്‍ട്രായുടെ സവിശേഷതകളാണ്.

2 വര്‍ഷം അഥവാ 70,000 കിലോമീറ്റര്‍ വാറന്‍റിയുമാണ് വാഹന് കമ്പനി വാഗാദാനം ചെയ്യുന്നത്. എന്നാല്‍ വാഹനത്തിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.