കോവിഡ് ‑19 പശ്ചാത്തലത്തിൽ ടാറ്റ മോട്ടോഴ്സ് ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കൾക്കുള്ള വാറന്റി നീട്ടി. വാണിജ്യ വാഹന ഉപഭോക്താക്കൾക്കുള്ള സേവന വിപുലീകരണങ്ങളുടെ ഭാഗമായി, ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി മറ്റു നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം നൽകുന്നുണ്ട്.
ദേശീയ ലോക്ക് ഡൗൺ കാലയളവിൽ മുമ്പ് ഷെഡ്യൂൾ ചെയ്തിട്ടുള്ള സൗജന്യ സേവനങ്ങൾ രണ്ട് മാസതേക്കു കൂടി നീട്ടി. അതോടൊപ്പം ദേശീയ ലോക്ക് ഡൗൺ കാലയളവിൽ വാറന്റി കാലഹരണപ്പെടുന്ന എല്ലാവർക്കുമുള്ള വാറന്റി കാലയളവ്, ‘സുരക്ഷ എഎംസി’ എന്നിവ രണ്ട് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
‘ടാറ്റ മോട്ടോഴ്സ് സുരക്ഷ’യിലെ എല്ലാ സജീവ കരാറുകളുടെയും സാധുത ഒരു മാസത്തേക്ക് കൂടി നീട്ടുന്നു. കൂടാതെ ദേശീയ ലോക്ക് ഡൗൺ കാലയളവിൽ മുമ്പ് ഷെഡ്യൂൾ ചെയ്ത എഎംസി സേവനം ഉപയോക്താക്കൾക്ക് ലഭിക്കുന്നതിന്റെ കാലയളവ് ഒരുമാസം കൂടി നീട്ടിയിട്ടുണ്ട്.
ENGLISH SUMMARY: Tata Motors extends warranty for customers worldwide
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.