Monday
22 Apr 2019

ടാറ്റാ സ്റ്റീല്‍ മാനേജറെ മുന്‍ ജീവനക്കാരന്‍ വെടിവെച്ച് കൊന്നു

By: Web Desk | Friday 9 November 2018 10:09 PM IST


ഫരിദബാദ്: ടാറ്റാ സ്റ്റീല്‍ മാനേജറെ മുന്‍ ജീവനക്കാരന്‍ വെടിവെച്ച് കൊന്നു. സീനിയര്‍ മാനേജരായ അരിന്തം പാലാണ് മരിച്ചത്. ഫരിദബാദിലെ ബാടാ ചൗകിലാണ് സംഭവം.

ഇന്ന് ഉച്ചയോടെയാണ് മുന്‍ ജീവനക്കാരനായ വിശ്വാസ് പാണ്ഡേ കമ്പനി ഗോഡൗണിലെത്തിയത്. താനും കമ്പനിയുമായുള്ള എല്ലാ ബാധ്യതകളും അവസാനിപ്പിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം മാനേജരുടെ ക്യാബിനിലെത്തിയ ഇയാള്‍ അരിന്തം പാലിനു നേരെ നിറയൊഴിക്കുകയായിരുന്നു. അഞ്ച് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

ആക്രമണം ശേഷം പ്രതി ഇവിടെനിന്ന് രക്ഷപ്പെട്ടു. വെടിയേറ്റ അരിന്തം പാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രതിയായ വിശ്വാസ് പാണ്ഡയെ കമ്പനിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

Related News