ടാറ്റ മോട്ടോഴ്സിന്റെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അള്‍ട്രോസ് കേരള വിപണിയിലെത്തി. അഞ്ച് പ്രധാന വേരിയന്റുകളാണ് അള്‍ട്രോസിനുള്ളത്. രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ നിന്നും അള്‍ട്രോസ് ലഭ്യമാകും. പെട്രോള്‍ വേരിയന്റിന് 5.29ലക്ഷം രൂപയും, ഡീസല്‍ വേരിയന്റിന് 6.99 ലക്ഷം രൂപയുമാണ് ആരംഭ വില. 90 ഡിഗ്രി തുറക്കുന്ന വാതിലുകള്‍ യാത്രക്കാര്‍ക്ക് വാഹനത്തിന് അകത്തേക്കും പുറത്തേക്കും പോകാന്‍ മതിയായ ഇടമുണ്ടെന്ന് ഉറപ്പാക്കുന്നു.5 സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി റേറ്റിങ്ങോടുകൂടി ആല്‍ട്രോസ് സുരക്ഷയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് സജ്ജമാക്കുന്നു17.78 സെന്റിമീറ്റര്‍ ടച്ച്സ്ക്രീന്‍ ഹര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ക്ലാസ് ലീഡിംഗ് അക്കോസ്റ്റിക്സ് എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ആള്‍ട്രോസിന് വോയ്സ് കമാന്‍ഡ് റെക്കഗ്നിഷന്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ടേണ്ബൈടേണ് സവിശേഷത എന്നിവ സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നു.
പുതിയ ആല്‍ഫ ആര്കിടെക്ച്ചറില് വികസിപ്പിച്ച ആദ്യത്തെ വാഹനവും ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലെ രണ്ടാമത്തെ വാഹനവുമാണ് അല്‍ട്രോസ്. ശ്രദ്ധേയമായ രൂപകല്‍പ്പന, വാഹന ലോകത്തെതന്നെ ആദ്യമായി അവതരിപ്പിക്കുന്ന സവിശേഷതകള്‍, ഗ്ലോബല്‍ എന്‍സിഎപിയുടെ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് എന്നിവ സുരക്ഷ, ഡിസൈന്‍, ടെക്നോളജി, െ്രെഡവിംഗ് ഡൈനാമികസ്, ഉപഭോക്തൃ ആനന്ദം എന്നിവയില്‍ ഒരു ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ആല്‍ട്രോസ് ആറ് വ്യത്യസ്ത ഫാക്ടറി ഫിറ്റഡ് കസ്റ്റമൈസബിള്‍ ഓപ്ഷനുകളുമായിയാണ് എത്തുന്നത്.
‘ഞങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ടാറ്റാ ആള്‍ട്രോസ് വിപണിയില്‍ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. 5 സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി റേറ്റിംഗ് ലഭിച്ച രണ്ടാമത്തെ ഇന്ത്യന്‍ കാറും, ടാറ്റയുടെ രണ്ടാമത്തെ വാഹനവുമാണ് അള്‍ട്രോസ്. അതിനാല്‍ തന്നെ ടാറ്റ അഭിമാനിക്കുന്ന ഒരു ഉല്‍പ്പന്നമാണിത്. സുരക്ഷ, ഡിസൈന്‍, ടെക്നോളജി, െ്രെഡവിംഗ് ഡൈനാമിക്സ്, കസ്റ്റമര്‍ ഡിലൈറ്റ് എന്നിവയിലെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡിന്റെ യഥാര്‍ത്ഥ പ്രതിനിധിയാണ് അള്‍ട്രോസ്. ഈ ഉല്‍പ്പന്നം ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച െ്രെഡവിംഗ് അനുഭവം നല്‍കുമെന്ന് മാത്രമല്ല, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് ചുവടുവെക്കുമ്പോള്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ’ ടാറ്റ മോട്ടോഴ്സിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ രാജേന്ദ്ര പെറ്റ്കര്‍ പറഞ്ഞു.
English summary: Tata Ultra market in Kerala
you may also like this video