Site iconSite icon Janayugom Online

നികുതി ഇളവ്: ഇലോൺ മസ്‌കിന്റെ ആവശ്യം നിരസിച്ചു

ഇലക്‌ട്രിക് കാറുകൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് നല്‍കണമെന്ന ഇലോൺ മസ്‌കിന്റെ ടെസ്‌ലയുടെ ആവശ്യം ഇന്ത്യ നിരസിച്ചു. ഭാഗികമായി നിർമ്മിച്ച വാഹനങ്ങൾ കൊണ്ടുവരാനും കുറഞ്ഞ ലെവിയിൽ പ്രാദേശികമായി അസംബിൾ ചെയ്യാനും നിയമം അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. 

തീരുവകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിച്ചു. കൂടാതെ ആഭ്യന്തര ഉല്പാദനം നടക്കുന്നുമുണ്ട്. ചില നിക്ഷേപങ്ങൾ നിലവിലെ താരിഫ് ഘടനയിൽ വന്നിട്ടുണ്ടെന്നും സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് ചെയർമാൻ വിവേക് ജോഹ്‌രി ഒരു അഭിമുഖത്തിൽ പറഞ്ഞു. 

അതുകൊണ്ടു തന്നെ നികുതി വിഷയത്തില്‍ പ്രതിബന്ധങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രാദേശിക നിർമ്മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നിരവധി നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. ടെസ്‌ലയ്‌ക്കായി പ്രത്യേകമായി എന്തെങ്കിലും വ്യവസ്ഥകൾ ഏർപ്പെടുത്താൻ സാധിക്കില്ലെന്നും ജോഹ്‌രി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:Tax breaks: Elon Musk’s demand rejected
You may also like this video

Exit mobile version