23 April 2024, Tuesday

Related news

April 23, 2024
April 23, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024
April 18, 2024
April 17, 2024

നികുതി തട്ടിപ്പ്; ഒളിവില്‍ പോയ മുന്‍ സൂപ്രണ്ട് അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
October 26, 2021 10:40 am

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ ഒളിവില്‍ പോയ മുന്‍ സൂപ്രണ്ട് അറസ്റ്റില്‍. മുഖ്യപ്രതിയായ നേമം സോണ്‍ മുന്‍ സൂപ്രണ്ട് ശാന്തിയാണ് അറസ്റ്റിലായത്. പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിനു പിന്നാലെ ശാന്തി ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അപേക്ഷ കോടതി തള്ളി. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാന്തിയെ അറസ്റ്റ് ചെയ്തത്.
നേരത്തെ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു. 33 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതു വരെ കണ്ടെത്തിയത്. ഇതില്‍ 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് നേമം സോണിലാണ്. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു. നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടത്തിയത്.

ENGLISH SUMMARY: tax eva­sion crime at thiruvananthapuram
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.