20 April 2024, Saturday

നികുതി വെട്ടിപ്പ്: സംസ്ഥാനത്ത് പിടികൂടിയത് 350 കിലോ സ്വർണം

Janayugom Webdesk
തിരുവനന്തപുരം
May 28, 2022 10:23 pm

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി വെട്ടിപ്പ് നടത്തി കടത്തിയ 350.71 കിലോഗ്രാം സ്വർണം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പിടിച്ചെടുത്തു. ഇതുവഴി നികുതി, പിഴ ഇനങ്ങളിലായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് 2021–22 സാമ്പത്തിക വർഷം ലഭിച്ചത് 14.62 കോടി രൂപ. 

വാഹന പരിശോധനയിലൂടെയും, ജൂവലറികൾ, ഹാൾ മാർക്കിങ് സ്ഥാപനങ്ങൾ, സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ എന്നിവയുടെ സമീപവും നടത്തിയ പരിശോധനകളിൽ നിന്നാണ് 306 കേസുകളിലായി ഇത്രയും സ്വർണം പിടികൂടിയത്. സ്വർണാഭരണങ്ങൾ, ഉരുക്കിയ സ്വർണം, സ്വർണ ബിസ്കറ്റുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തവയില്‍ ഏറെയും. 

2020–21 സാമ്പത്തിക വര്‍ഷം 133 കേസുകളിൽ 87.37 കിലോ സ്വർണവും പിടികൂടി 8.98 കോടി രൂപ വരുമാനം ലഭിച്ചപ്പോഴാണ് കഴിഞ്ഞ സാമ്പത്തിക വർഷം 350.71 കിലോഗ്രാം സ്വർണം പിടികൂടിയത്. ഇന്റലിജൻസ് വിഭാഗം നടത്തുന്ന വാഹന പരിശോധനകൾ, ടെസ്റ്റ് പർച്ചേഴ്സുകൾ, കട പരിശോധനകൾ എന്നിവ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ ഡോ. രത്തൻ കേൽക്കർ പറഞ്ഞു. 

Eng­lish Sum­ma­ry: Tax eva­sion: 350 kg gold seized in state

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.