June 3, 2023 Saturday

Related news

May 9, 2023
March 15, 2023
March 13, 2023
March 12, 2023
March 6, 2023
March 5, 2023
February 25, 2023
February 21, 2023
February 20, 2023
February 18, 2023

സിനിമാരംഗത്ത് 72 കോടിയുടെ നികുതിവെട്ടിപ്പ് ; കള്ളപ്പണം 225 കോടി

Janayugom Webdesk
കൊച്ചി
February 18, 2023 10:51 pm

മലയാള സിനിമാ നി‍ർമ്മാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന 72 കോടിയോളം രൂപ മറച്ചുപിടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മോഹൻലാലിന്റെ മൊഴി വെള്ളിയാഴ്ച ആദായനികുതി വകുപ്പ് രേഖപ്പെടുത്തിരുന്നു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ തല്‍ക്കാലം വെളിപ്പെടുത്താനാവില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കഴിഞ്ഞ ഡിസംബ‍ർ 15 മുതലാണ് സൂപ്പർ താരങ്ങളുടെയും പ്രമുഖ നിർമ്മാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂർ തുടങ്ങി മലയാള സിനിമാ മേഖലയിൽ നി‍ർമ്മാണ രംഗത്ത് ഉള്ളവരുടെ സാമ്പത്തിക ഇടപാടുകളും നി‍ർമ്മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അമ്പതും എഴുപതും കോടി കഴിഞ്ഞെന്ന് ചില നി‍ർമ്മാതാക്കൾ തന്നെ സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടതോടെയാണ് റെയ്ഡ് ആരംഭിച്ചത്. 225 കോടിയുടെ രൂപയുടെ കളളപ്പണ ഇടപാടാണ് ഇതുവരെ ആദായ നികുതി വകുപ്പ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ചില താരങ്ങളും നിർമ്മാതാക്കളും ദുബായ്, ഖത്ത‍ർ കേന്ദ്രീകരിച്ചാണ് വൻ നിക്ഷേപം നടത്തിയിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവർ നിർമ്മിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്റെ മറവിലായിരുന്നു വിദേശത്തെ കളളപ്പണ ഇടപാടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നത് ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം തുടരുകയാണ്. ചില തമിഴ് നിർമ്മാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയ് ചിത്രങ്ങളിലൂടെ പ്രശസ്തനായ യുവ നിർ‍മ്മാതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

Eng­lish Sum­ma­ry: Tax eva­sion of 72 crores in the field of cin­e­ma; 225 crores of black money

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.