പാർക്കിൽ ഇരിക്കുകയായിരുന്ന തങ്ങളുടെ സ്വകാര്യനിമിഷങ്ങൾ ക്യാമറയിൽ പകർത്തിയെന്നാരോപിച്ച് ടാക്സി ഡ്രൈവറെ കമിതാക്കൾ മർദ്ദിച്ചതായി പരാതി. വെസ്റ്റ് ബെംഗളൂരുവിലെ സുൻകഡക്കട്ട സ്വദേശിയായ സുധീര്‍ കുമാറാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പാര്‍ക്കിലെ മുളങ്കൂട്ടത്തിന് സമീപം മൂത്രമൊഴിക്കുന്ന സമയത്തായിരുന്നു യുവാവും യുവതിയും ചേർന്ന് തന്നെ മർദ്ദിച്ചതെന്ന് സുധീർ പരാതിയിൽ പറഞ്ഞു. ഇരുവരും പാർക്കിൽ ചെലവഴിക്കുന്ന ദൃശ്യങ്ങൾ താൻ മൊബൈലിൽ പകർത്തിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇതിനിടെ യുവതി തന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് നിലത്തെറിച്ച് പൊട്ടിച്ചു.
ഫോൺ പൂർണ്ണമായി തകർന്നിട്ടുണ്ട്. എന്നാല്‍, താന്‍ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിട്ടില്ലെന്നും മൂത്രമൊഴിക്കുകയായിരുന്നുവെന്നു പറഞ്ഞിട്ടും കമിതാക്കള്‍ പിന്മാറിയില്ലെന്നും സുധീർ കുമാർ. എന്നാൽ ഈ പറയുന്ന കാര്യങ്ങൾ മുഴുവൻ സത്യമാണോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും ലാവല്ല റോഡിന് സമീപമുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സുധീർ എന്തിനാണ് കബൻ പാർക്കിൽ എത്തിയത് എന്നുമുള്ള സംശയങ്ങൾ പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ ഏകദേശം 20 മിനിറ്റോളം ഇയാളെ മുളങ്കാട്ടിനിടയിൽ നിൽക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
English Summary: Taxi driver complaints against lovers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.