ലോകം മുഴുവന്‍ ടാക്‌സി ഡ്രോണുകള്‍ വരുന്നു

Web Desk
Posted on November 27, 2017, 5:35 pm

ദുബൈ: ലോകം മുഴുവന്‍ ടാക്‌സി ഡ്രോണുകള്‍ എന്നലക്ഷ്യവുമായി ഇഹാംഗ് ഇങ്ക് കമ്പനി.
ചൈനയിലെ സ്റ്റാര്‍ട്ടപ്പായ ഇഹാംഗ് ഇങ്ക് ടാക്‌സി ഡ്രോണ്‍ എന്ന ആശയവുമായി കോക്ക്പിറ്റില്‍ ഒരു യാത്രക്കാരനെ ഇരുത്തി പറപ്പിക്കാവുന്ന കാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
2018ല്‍ ദുബൈയില്‍ ടാക്‌സി ഡ്രോണുകള്‍ സര്‍വീസ് നടത്തുമെന്നാണ് ബ്ലൂംബെര്‍ഗില്‍ വന്ന റിപോര്‍ട്ട്. ഇ ഹാംഗ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹു ഹുവായിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. സൗദി അറേബ്യയുമായും പുതിയ കരാറില്‍ ഏര്‍പ്പെടുന്നതിന്റെ സൂചനയും അദ്ദേഹം നല്‍കി.

നിലവില്‍ കോക്ക് പിറ്റില്‍ ഒരു യാത്രക്കാരനെ വഹിക്കാവുന്ന രീതിയിലാണ് ഫ്‌ലൈയിംഗ് ടാക്‌സി നിര്‍മ്മിച്ചിരിക്കുനന്ത്. ഇത് രണ്ട് യാത്രക്കാരെ വഹിക്കാവുന്ന രീതിയിലേയ്ക്ക് മാറ്റുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം.