14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 12, 2025
June 7, 2025
June 7, 2025
June 7, 2025
June 6, 2025
June 4, 2025
June 1, 2025
June 1, 2025
June 1, 2025
May 31, 2025

ആന്ധ്രയില്‍ ടിഡിപി; ഒഡിഷയില്‍ ബിജെപി

*നവീന്‍ പട്നായിക് യുഗത്തിന് അന്ത്യം
Janayugom Webdesk
ഭുവനേശ്വര്‍
June 4, 2024 9:27 pm

ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചപ്പോള്‍ ഒഡിഷയിലും ആന്ധ്രാപ്രദേശിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവിധി.
24 വര്‍ഷം നീണ്ട നവീന്‍ പട്നായികിന്റെ ഭരണത്തിനാണ് ഒഡിഷയില്‍ വിരാമമായിരിക്കുന്നത്. 147 അംഗ നിയമസഭയില്‍ 76 സീറ്റില്‍ വിജയത്തോടെ ബിജെപി അധികാരം പിടിച്ചു. ബിജെഡി 53 സീറ്റിലും കോണ്‍ഗ്രസ് 14 ഇടത്തും മറ്റുള്ളവര്‍ രണ്ട് സീറ്റിലും വിജയം നേടി. 2000 ലാണ് നവീന്‍ പട്‌നായിക് ഒഡിഷ മുഖ്യമന്ത്രിയാകുന്നത്. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡി 112 സീറ്റുകളിലാണ് വിജയിച്ചിരുന്നത്. ബിജെപി 23 സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും വിജയിച്ചിരുന്നു. ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. ചന്ദ്രബാബൂ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി 122 സീറ്റുകളില്‍ വിജയിച്ചു. ബിജെപി ഏഴിടത്തും ജനസേനാ പാര്‍ട്ടി 17 ഇടത്തും ജയം സ്വന്തമാക്കി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. 

Eng­lish Summary:TDP in Andhra; BJP in Odisha

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.