August 15, 2022 Monday

Related news

July 22, 2022
June 7, 2022
May 3, 2022
April 22, 2022
April 14, 2022
April 6, 2022
February 16, 2022
January 20, 2022
December 14, 2021
December 6, 2021

മദ്രാസ് ഐഐടിയില്‍ സംവരണ നയം അട്ടിമറിച്ച് അധ്യാപക നിയമനം

Janayugom Webdesk
ചെന്നൈ
July 5, 2021 11:59 am

രാജ്യത്തെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐഐടിയില്‍ അധ്യാപക നിയമനങ്ങളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായി ആരോപണം. വിവിധ അധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ സംവരണം ലംഘിക്കപ്പെട്ടതായി വിവരാവകാശരേഖ പ്രകാരമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഐടി. ക്യാമ്പസിനകത്ത് കടുത്ത ജാതി വിവേചനങ്ങളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് സംവരണ അട്ടിമറിയുടെ കണക്കുകള്‍ പുറത്തുവരുന്നത്.

സംവരണം ചെയ്യപ്പെട്ട തസ്തികകളില്‍ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. 2019 ജൂണ്‍ വരെ ജനറല്‍ കാറ്റഗറിയില്‍ പ്രഫസര്‍ നിയമനങ്ങളില്‍ 153 പേരെ മാത്രം ആവശ്യമുള്ളപ്പോള്‍ 273 മുന്നാക്ക വിഭാഗക്കാരെയാണ് നിയമിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഒബിസി വിഭാഗത്തിലെ 84 തസ്തികകളില്‍ 29 എണ്ണം മാത്രമാണ് നികത്തിയത്. സോഷ്യല്‍ കാറ്റഗറി ലിസ്റ്റിലെ 47 തസ്തികകളില്‍ 15 പേരെ മാത്രമേ ഈ കാലയളവില്‍ നിയമിച്ചിട്ടുള്ളു.

സോഷ്യല്‍ കാറ്റഗറിയില്‍ 47 തസ്തികകളില്‍ 15 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഗോത്ര വിഭാഗത്തില്‍ 23 ഒഴിവുകളില്‍ ഒന്നില്‍ മാത്രമാണ് നിയമനം നടത്തിയത്. അസി. പ്രൊഫസര്‍ തസ്തികയില്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ട 120 പേര്‍ ജോലി ചെയ്യുമ്പോള്‍ ഒ.ബി.സി. വിഭാഗങ്ങളില്‍ നിന്ന് 18 പേരും പട്ടികജാതി വിഭഗത്തില്‍ നിന്ന് ഏഴ് പേരും ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാള്‍ മാത്രവുമാണെന്നാണ് കണക്കുകള്‍ പറയുന്നത്.

അതേസമയം, ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് മലയാളി അധ്യാപകന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായിരുന്ന വിപിന്‍. പിയായിരിന്നു രാജിവെച്ചിരുന്നത്.

ഡിപ്പാര്‍ട്ട്മെന്റില്‍ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു വിപിന്‍. 2019ലാണ് വിപിന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അന്ന് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജോലിയില്‍ നിന്നും രാജിവെക്കുന്നതിനുള്ള പ്രധാന കാരണം ഇതു തന്നെയാണെന്നും വിപിന്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

2019ല്‍ മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫാത്തിമ ഫോണിലെഴുതിയ അവസാന കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry : Teacher appoint­ment in Madras IIT vio­lat­ing reser­va­tion norms

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.