Web Desk

കൊല്ലം

June 09, 2020, 9:30 pm

ഓണ്‍ലൈൻ ക്ലാസ്സിനിടെ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; അധ്യാപകൻ അറസ്റ്റില്‍

Janayugom Online

ഓണ്‍ലൈൻ ക്ലാസ്സിനിടെ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത അധ്യാപകൻ അറസ്റ്റിലായി. ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായത്.

അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് വീഡിയോ പ്രചരിച്ചത്. വീഡിയോ വാട്സാപ്പ് ഗ്രൂപ്പിലെത്തിയതോടെ രക്ഷിതാക്കളും കുട്ടികളും പരാതിയുമായി എത്തുകയായിരുന്നു.

ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യയും ഇതേ സ്കൂളിലെ അധ്യാപികയാണ്.

you may also like this video;