മലയാളം വായിക്കാന്‍ അറിയാത്തതിന്റെ പേരില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയ്ക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. കോട്ടയം കുറവിലങ്ങാട് എല്‍.പി സ്കൂളിലെ വിദ്യാര്‍ഥിയെയാണ് അധ്യാപിക ചൂരല്‍ കൊണ്ട് അടിച്ചത്.
സംഭവത്തില്‍ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂള്‍ അധ്യാപിക മിനി ജോസിനെ സസ്പെന്‍ഡ് ചെയ്തു.അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിയുടെ മാതാവാണ് ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയത്. കുട്ടിയുടെ ശരീരത്തിലും കാലിലും ഇരുപതോളം അടിയേറ്റ പാടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ബുധനാഴ്ച ഉച്ചക്ക്ശേഷം മലയാളം വായിപ്പിക്കാന്‍ കുട്ടിയെ ടീച്ചറുടെ അടുത്തേക്ക് വിളിപ്പിച്ചു. മലയാളം വായിക്കാന്‍ ബുദ്ധിമുട്ടിയ കുട്ടിയെ വായിക്കുന്നത് ശരിയായില്ലെന്നു പറഞ്ഞ് അധ്യാപിക മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.