22 April 2024, Monday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024

ഹോം വര്‍ക്ക് ചെയ്‍തില്ല ; അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അടിച്ച് കൊലപ്പെടുത്തി

Janayugom Webdesk
ജയ്‍പൂര്‍
October 21, 2021 7:35 pm

രാജസ്ഥാനില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അടിച്ച് കൊലപ്പെടുത്തി. ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരിലാണ് ഏഴാം ക്ലാസ് വിദ്യര്‍ത്ഥിയെ അടിച്ച് കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ചുരു ജില്ലയിലെ സാലാസാറിലാണ് സംഭവം. മനോജ്കുമാര്‍ എന്ന അധ്യാപകനെതിരെയാണ് ആരോപണമുയര്‍ന്നത്. 13കാരനായ കുട്ടിയാണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞ രണ്ടാഴ്ചയായി അധ്യാപകന്‍ യാതൊരു കാരണവുമില്ലാതെ കുട്ടിയെ ഉപദ്രവിക്കുകയാണെന്ന് പിതാവ് ഓംപ്രകാശ് പരാതിപ്പെട്ടതായി എസ്എച്ച്ഒ സന്ദീപ് വിഷ്‌ണോയി പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മകന്‍ അബോധാവസ്ഥയിലാണെന്ന് അധ്യാപകന്‍ പിതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് കുട്ടിയെ വടി കൊണ്ടടിച്ചപ്പോള്‍ അബോധാവസ്ഥയിലാകുകായിരുന്നെന്ന് അധ്യാപകന്‍ പിതാവിനെ അറിയിച്ചു. കുട്ടി മരിച്ചതുപോലെ അഭിനയിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. 

കുട്ടിയെ അധ്യാപകന്‍ മാരകമായി മര്‍ദ്ദിച്ചെന്ന് കണ്ടുനിന്ന കുട്ടികള്‍ പറഞ്ഞു. കുട്ടിയെ മുഷ്ടി ചുരുട്ടി അടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്നും കുട്ടികള്‍ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അധ്യാപകനെ അറസ്റ്റ് ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
eng­lish sumam­ry; teacher Beat­en a stu­dent to death
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.