അധ്യാപിക പൊള്ളലേറ്റു മരിച്ചു

Web Desk

തിരുവനന്തപുരം

Posted on July 05, 2020, 8:29 am

അധ്യാപിക പൊള്ളലേറ്റു മരിച്ചു. വിളവൂർക്കൽ കർണികാരത്തിൽ മെഡിക്കൽ കോളജ് റിട്ട. ഉദ്യോഗസ്ഥൻ സിപി മുരളീധരൻ നായരുടെ ഭാര്യയും ഒറ്റ ശേഖരമംഗലം ജനാർദനപുരം ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപികയുമായ ബിന്ദു (47) വാണ് മരിച്ചത്. ബിന്ദു ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് പൊള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പൊള്ളലേറ്റ മുരളീധരൻ നായർ മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
വെള്ളിയാഴ്ച രാത്രി വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് ബിന്ദു മരിച്ചത്. ഏക മകൾ ബന്ധുവീട്ടിലായിരുന്ന ദിവസമായിരുന്നു ദുരന്തം.

you may also like this video