അധ്യാപകന്‍ ലോഡ്ജില്‍ മരിച്ചത്ഹൃദയാഘാതം കാരണം

Web Desk
Posted on June 18, 2019, 6:53 pm
മാനന്തവാടി : മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വയനാട് ഗവ.എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ.പ്രൊഫസര്‍ തിരുവനന്തപുരം ആറാമട കൊങ്കളം കാഞ്ഞിരംവിള വീട്ടില്‍ സദാശിവ (46) ന്റെ മരണം ഹൃദയാഘാതം മൂലം.തോണിച്ചാൽ പായോടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇദ്ദേഹം ശനിയാഴ്ച്ചയാണ് ലോഡ്ജില്‍ മുറിയെടുത്തത്.വാതില്‍ തുടര്‍ച്ചയായി അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.മാനന്തവാടി പോലിസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.ഭാര്യ:ഷീജ
 മക്കള്‍: ശ്രേയ,സന.