23 April 2024, Tuesday

Related news

March 26, 2024
January 22, 2024
January 11, 2024
December 16, 2023
December 16, 2023
December 12, 2023
December 2, 2023
November 22, 2023
October 31, 2023
October 19, 2023

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 79 വർഷം കഠിനതടവ്

Janayugom Webdesk
തളിപ്പറമ്പ്
August 3, 2022 11:03 pm

എഎൽപി സ്കൂൾ വിദ്യാർത്ഥിനികളായ അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകനെ 79 വർഷം കഠിനതടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽപി സ്കൂൾ അധ്യാപകനായിരുന്ന ആലപ്പടമ്പ ചൂരൽ സ്വദേശി പി ഇ ഗോവിന്ദൻ നമ്പൂതിരിയെ (50)യാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 

2013 ജൂൺ മുതൽ 2014 ജനുവരി വരെ സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് ഗോവിന്ദൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അധികൃതരെ വിവരം അറിയിക്കാതിരുന്നതിന് സ്കൂൾ പ്രധാന അധ്യാപിക, ഹെൽപ് ഡെസ്ക് ചുമതലയുളള അധ്യാപിക എന്നിവരെയും പ്രതിചേർത്തിരുന്നുവെങ്കിലും ഇവരെ വെറുതേ വിട്ടു. അഞ്ച് കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു കേസില്‍ ഇയാളെ വെറുതേ വിട്ടിരുന്നു. 

സംഭവത്തിന് ശേഷം ഗോവിന്ദനെ സർവീസിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്. പരാതികാര്‍ക്കായി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. 

Eng­lish Summary:Teacher gets 79 years rig­or­ous impris­on­ment in case of molest­ing female students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.