ഹൃദയാഘാതം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ അധ്യാപകന്‍ മരിച്ചു

Web Desk
Posted on April 18, 2019, 3:42 pm

റായ്പൂര്‍: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിന്ന ടീച്ചര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.

കാങ്കറിലെ പോളിങ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലിരിക്കവെയാണ് ഹൃദയാഘാതം വന്നത്.  തുക്കുലു റാം നരേറ്റിയാണ് മരിച്ചത്.  രാവിലെ ആറുമണിയോടെ പോളിങ് ബൂത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായി. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും എത്തുംമുമ്പ് മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

ഛത്തീസ്ഗഡിലെ കാങ്കര്‍, രാജ്‌നന്ദഗാവ്, മഹാസാമുന്ദ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. പുലര്‍ച്ചെ ഏഴുമണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഒമ്പതുമണിവരെ 11.25 ശതമാനം പോളിങ് ഇവിടെ രേഖപ്പെടുത്തി.
മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.