പിന്നോക്കവിഭാഗക്കാരനായ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെകൊണ്ട് സഹപാഠിയുടെ വിസര്‍ജ്യം നീക്കിച്ച ഗവണ്മെന്റ് അധ്യാപികയ്ക്ക് അഞ്ചുവര്‍ഷം തടവും പിഴയും. മുനിസിപ്പല്‍ സ്കൂള്‍ അധ്യാപിക വിജയലക്ഷ്മിയെയാണ് അഞ്ചുവര്‍ഷം തടവിനും 10000 രൂപ പിഴയും ഒടുക്കണമെന്ന് മജിസ്റ്റ്ട്രേറ്റ് കോടതി വിധിച്ചത്.
പഠിപ്പിക്കാനെത്തിയ ടീച്ചര്‍ ക്ലാസില്‍ വിസര്‍ജ്യം കണ്ട് അന്വേഷിച്ചപ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ചെയ്തതാണെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ രണ്ടാം ക്ലാസുകാരനായ ശശിധരനെ കൊണ്ട് വെറും കയ്യാല്‍ മാലിന്യം നീക്കിക്കുകയായിരുന്നു.
ഇത് കുട്ടി മാതാപിതാക്കളെ അറിയിച്ചു. അടുത്തദിവസം ബന്ധുക്കളും അയല്‍ക്കാരുമെല്ലാം ചേര്‍ന്ന് അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളില്‍ എത്തി. പരാതിയെത്തുടര്‍ന്ന് അതിന് അടുത്ത ദിവസം തന്നെ ടീച്ചര്‍ അറസ്റ്റിലായി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.