9 September 2024, Monday
KSFE Galaxy Chits Banner 2

ക്ലാസില്‍വെച്ച് ആദിവാസി പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

Janayugom Webdesk
ഭോപ്പാല്‍
September 25, 2022 3:30 pm

ക്ലാസിലെ കുട്ടികള്‍ നോക്കി നില്‍ക്കെ ആദിവാസി പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ സഹ്‌ദോല്‍ ജില്ലയിലാണ് സംഭവം. വസ്ത്രം അഴുക്കുള്ളതാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ വസ്ത്രം ഊരിപ്പിച്ചിത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അധ്യാപകനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു.

10 വയസ്സുള്ള അഞ്ചാം ക്ലാസുകാരി തന്റെ മേല്‍വസ്ത്രം ഊരി അടിവസ്ത്രം ധരിച്ച് നില്‍ക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. തുടര്‍ന്ന് അധ്യാപകനായ ഷര്‍വാന്‍ കുമാര്‍ ത്രിപാതി കുട്ടിയുടെ വസ്ത്രം കഴുകുകയും മറ്റ് കുട്ടികള്‍ ചുറ്റും നില്‍ക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളമാണ് അടി വസ്ത്രം ധരിച്ച് പെണ്‍കുട്ടി അവിടെ ഇരുന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ ആരോപിച്ചു.

ട്രൈബല്‍ അഫയേഴ്‌സ് ഡിപാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപകനാണ് ഷര്‍വാന്‍ കുമാര്‍. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ചിത്രത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ത്രിപാതിയെ സസ്‌പെന്റ് ചെയ്തുവെന്ന് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ആനന്ദ് മിശ്ര പ്രതികരിച്ചു.

Eng­lish sum­ma­ry; Teacher sus­pend­ed for strip­ping trib­al girl’s clothes in class

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.