Tuesday
18 Jun 2019

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയെ പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By: Web Desk | Saturday 11 May 2019 7:58 PM IST


മാന്നാര്‍: കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയെ മാന്നാര്‍ പന്നായി പാലത്തിന് സമീപം പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ തഴക്കര വഴുവാടി പൊതുശേരില്‍ സുജിത്തിന്റെ ഭാര്യ തകഴി ഗവ: യു പി എസ് അധ്യാപിക രജിത (39) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചവറ കൊറ്റംകുളങ്ങര പ്ലാവിളയില്‍ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്പതികളുടെ മകളാണ്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ ഇവര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്ത ശേഷം എത്താമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചഭക്ഷണം നല്‍കാന്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ ഇവരെ കാണാനില്ലായിരുന്നു.

ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിച്ചു. പോലിസ് നടത്തിയ അന്വേഷണത്തില്‍ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷന്‍ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശനിയാഴ്ച ഉച്ചയോടെ പമ്പയാറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു മക്കള്‍: ദേവനന്ദ (4 മാസം).

YOU MAY LIKE THIS

Related News