പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി അധ്യാപകരും കുട്ടികളും

Web Desk
Posted on August 14, 2019, 10:03 pm
മഞ്ചവിളാകം യു പി എ സി ലെ കുട്ടികള്‍ ശേഖരിച്ച ഉല്‍പന്നങ്ങള്‍ കൈമാറുന്നു

ബാലരാമപുരം: പ്രളയ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്ത്. പൊതുജനങ്ങളില്‍ നിന്ന് വസ്തുക്കള്‍ ശേഖരിച്ച് പ്രളയ ജില്ലകളിലെത്തിക്കാനാണ് കെ എസ് ടി എ യും മഞ്ചവിളാകം സര്‍ക്കാര്‍ യുപിഎ സി ലെ കുട്ടികളും രംഗത്തിറങ്ങിയത്..
മഞ്ചവിളാകം യു.പി.എസില്‍ ഹെഡ്മിസ്ട്രസ് എസ്.സന്ധ്യയുടെയും അധ്യാപകന്‍ ആര്‍.എസ് രഞ്ചുവിന്റെയും നേതൃത്വത്തില്‍ ഉല്‍പന്നങ്ങള്‍ സമാഹരിച്ച് ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഓഫീസിന് കൈമാറി.

കെ എസ് ടി എ യുടെ ആഭിമുഖ്യത്തില്‍ പാറശാലയില്‍ നടന്ന ഉല്‍പന്നസമാഹരണം

കെ എസ് ടി എ യുടെ ആഭിമുഖ്യത്തില്‍ പാറശാലയില്‍ നടന്ന ഉല്‍പന്നസമാഹരണം

കെ എസ് ടി എ പാറശാല ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉല്‍പന്നങ്ങള്‍ സമാഹരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജയചന്ദ്രന്‍, നേതാക്കളായ സി.ടി വിജയന്‍, അനില്‍കുമാര്‍, ഡി.എസ്.സനു, ആര്‍.എസ്.ബൈജുകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉപജില്ലയിലെ 70 വിദ്യാലയങ്ങളില്‍ നിന്ന് കെ എസ് ടി എ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉല്പപന്നങ്ങള്‍ ശേഖരിച്ച് പ്രളയ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുമെന്ന് സെക്രട്ടറി ആര്‍.എസ്.രഞ്ചു അറിയിച്ചു.ഇതിനായി കെ എസ് ടി എ സെന്ററില്‍ ഉല്പന്ന ശേഖരണ കൗണ്ടറും ആരംഭിച്ചു.