Janayugom Online
6109-07497611 © Masterfile Royalty-Free Model Release: Yes Property Release: Yes Students holding hands in class at the university

കാമുകിയെക്കൊണ്ട് രാഖി കെട്ടിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചത്തോടെ കാമുകൻ ചെയ്തത്

Web Desk
Posted on August 29, 2018, 10:44 am

അഗര്‍ത്തല: പ്രേമത്തില്‍ നിന്നും വിദ്യാര്‍ഥികളെ പിന്മാറ്റാന്‍ അധ്യാപകര്‍ പരീക്ഷിച്ചതന്ത്രം അവരുടെ മനസറിയാതെയായിപ്പോയി. ആണ്‍കുട്ടിയുടെ കയ്യില്‍ രാഖി കെട്ടി അവനെ ആങ്ങളയാക്കിയാല്‍ പ്രശ്‌നം തീരുമെന്ന് അധ്യാപകര്‍ കരുതി. എന്നാല്‍ പെണ്‍കുട്ടി അതിനു തയ്യാറായിരുന്നില്ല. യഥാര്‍ഥപ്രേമത്തിന് ആചാരം മറയാക്കിതടയിടാന്‍ ശ്രമിക്കുന്നതിനിടെ ആണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടി.

കാമുകിയെ രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചത്തോടെയാണിത്. ത്രിപുരയിലെ അഗര്‍ത്തലയിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ ദിലീപ് കുമാര്‍ സാഹയുടെ കൈയില്‍ രാഖി കെട്ടാന്‍ ഇയാളുടെ പെണ്‍സുഹൃത്തിനെ അധ്യാപകരും പ്രിന്‍സിപ്പലും ചേര്‍ന്നു നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും ഇത് ചെയ്യാന്‍ വിസമ്മതിച്ചു .

എന്നാല്‍ രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചത്തോടെ ദിലീപ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്നു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിലീപിന്റെ നില ഗുരുതരമായി തുടരുകയാണ്. അധ്യാപകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയാണ്
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു