കണ്ണിന് പരുക്കേറ്റ വിദ്യാർത്ഥിക്ക് സ്കൂള്‍ അധികൃതര്‍ ചികിത്സ നല്‍കിയില്ലെന്ന് പരാതി. വല്ലപ്പുഴ കുറുവട്ടൂർ കെ സി എം യു പി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി റംഷിദ് (13) നാണ് അദ്ധ്യാപകർ ചികിത്സ നിഷേധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്ക്കൂളിനു പിന്നിൽ താമസിക്കുന്ന റംഷീദ് സ്ക്കൂൾ വളപ്പിലെ കമ്പിവേലിയിൽ കൂടി കടക്കുന്നതിടെ കമ്പി ഇടതു കണ്ണിൽ തട്ടുകയായിരുന്നു. കമ്പി കണ്ണിൽ തട്ടിയപ്പോൾ ചോരയും വന്നിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹപാഠികൾ അദ്ധ്യാപകരോട് സംഭവം പറഞ്ഞുവെങ്കിലും അദ്ധ്യാപകർ ആരും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ തയ്യാറായില്ലെന്നാണ് പരാതി.
സംഭവ സമയത്ത് സ്ക്കൂളിൽ പ്രധാന അധ്യാപികയും, ഒരു അദ്ധ്യാപകനും, ഏതാനും അദ്ധ്യാപികമാരും ഉണ്ടായിരുന്നു. പ്രധാന അദ്ധ്യാപികയും, ചില അദ്ധ്യാപകരും കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിലാണ് എത്താറുള്ളത്. സഹപാഠികൾ ഉമ്മ, റസിയയെ അറിയിക്കുകയും, തുടര്‍ന്ന് അയൽവാസികൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പട്ടാമ്പി ഗവ: ആശുപത്രിയിലേക്കു റഫര്‍ചെയ്തു. സ്ഥിതി ഗുരുതരമായതിനാല്‍ തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ണിന്റ കൃഷ്ണ മണിക്ക് അപകടം പറ്റിയില്ലെങ്കിലും നാല് തുന്നലുകള്‍ വേണ്ടിവന്നുവെന്നും മാതാവ് റസിയ പറഞ്ഞു. പതിനഞ്ച് ദിവസം കഴിഞ്ഞ് വേണം ഇനി ഡോക്ടറെ കാണിക്കാന്‍. വിവരമറിഞ്ഞ അധ്യാപകർ കുട്ടിയുടെ വീട്ടിലെത്തി അന്വേഷിക്കുന്നതിന് പോലും ശ്രമിച്ചില്ലെന്നും പരാതി ഉയര്‍ന്ന ശേഷം മാത്രമാണ് കഴിഞ്ഞ ദിവസം സ്ഖൂള്‍ അധികൃതര്‍ എത്തിയതെന്നും വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം ഇബ്രാഹിം പറഞ്ഞു.
English summary: Teachers have not taken a student to hospital with eye injuries
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.