25 April 2024, Thursday

Related news

April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 9, 2024
March 3, 2024
February 24, 2024
February 11, 2024

അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കരുത്: ഉത്തരവ് പുറത്തിറക്കി പാകിസ്ഥാൻ

Janayugom Webdesk
September 9, 2021 10:42 am

അധ്യാപകര്‍ ജീൻസും ടീഷർട്ടും ടൈറ്റ്സും ധരിക്കുന്നത് വിലക്കി പാക്കിപാക്കിസ്ഥാൻ .പാക്കിസ്ഥാൻ ഫെഡറൽ ഡിറക്ടറേറ്റ് ഓഫ് എഡുകേഷൻ (എഫ്ഡിഇ) പുറപ്പെടുവിച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച വിവരം പരാമാര്‍ശിക്കുന്നത് .ഉത്തരവ് അതത് സ്കൂളുകളിലേക്കും കോളേജുകളിലേക്കും അയച്ചുകഴിഞ്ഞു. കൂടാതെ അധ്യാപകര്‍ ബാഹ്യമായ വൃത്തിയും ‚ശുചിത്വവും പാലിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പള്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.

മുടി വെട്ടുന്നത്, താടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് എന്നിവയാണ് വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് സമയങ്ങളിൽ, ഔദ്യോഗിക യോഗങ്ങളിൽ, ക്യാംപസുകളിൽ ഉണ്ടാകുമ്പോഴെല്ലാം ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.


ഇതുംകൂടി വായിക്കു;ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ


 

എല്ലാ അധ്യാപകരും ക്ലാസ്റൂമിൽ ടീച്ചിംഗ് ഗൌണും ലാബോറട്ടറിയിൽ ലാബ് കോട്ടും ധരിക്കണം. അധ്യാപികമാർ ജീൻസിന് പുറമെ ടൈറ്റ്സും ധരിക്കാൻ പാടില്ല. മാന്യാമായ, സൽവാർ കമ്മീസ്, ട്രൌസർ, ഷർട്ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം. ഹിജാബ് അല്ലെങ്കിൽ സ്കാർഫ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മണ്ണുകാലത്ത് അധ്യാപികമാർക്ക് കോട്ട്, ബ്ലേസേഴ്സ്, സ്വെറ്റർ, ഷാൾ എന്നിവ ധരിക്കാം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണം. അധ്യാപികമാർക്ക് സ്ലിപ്പേഴ്സ് ധരിക്കുന്നതിനു അനുവാദമില്ല.
engli­ish summary;Teachers should not wear jeans and t‑shirts, Pak­istan issues order
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.