ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കോവിഡ് 19 ജില്ലാ സ്‌പെഷ്യല്‍ ഓഫീസറുടെ നേത്യത്വത്തിലുള്ള സംഘം. മണല്‍വാരല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയത്തിന് മുമ്പ് തുറന്ന് പ്രവര്‍ത്തിച്ച കടകള്‍, അനാവശ്യമായി ബൈക്കില്‍ ചുറ്റിയവര്‍, പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതും, ഹോസ്‌പോട്ട് പ്രദേശത്ത് തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ തുടങ്ങിയക്കെതിരെയാണ് കോവിഡ് 19 ജില്ലാ സ്‌പെഷ്യല്‍ ഓഫീസര്‍ എം.പി വിനോദിന്റെ നേത്യത്വത്തിലുള്ള സംഘം നടപടികള്‍ സ്വീകരിച്ചത്.
ബാലഗ്രാമില്‍ നിന്നും മണല്‍വാരല്‍ ലോറി സംഘം പിടികൂടിയത്. അനധികൃത മണല്‍ വാരലിന്എതിരെയും, എപ്പിഡമിക് ഡിസീസ് ആക്ട് 2020 പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തു. പിടികൂടിയ ലോറി കമ്പംമെട്ട് പൊലീസിനെ ഏല്‍പ്പിച്ചു. കട്ടപ്പന, വെള്ളയാംകുടി എന്നിവിടങ്ങളില്‍ രാവിലെ 11ന് മുമ്പ് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതിനും, ഹോസ്‌പോട്ട് പ്രദേശമായ അണക്കരയില്‍ ഹോള്‍സെയില്‍ വ്യാപാര കേന്ദ്രം തുറന്ന് പ്രവര്‍ത്തിച്ചതും പിടികൂടി. ബാലഗ്രാമില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതും, വിവിധ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ ചുറ്റിയവര്‍ അടക്കമുള്ളവര്‍ക്കെതിരെ സംഘം കേസെടുത്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.