ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി പിഴ ശിക്ഷയും. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴ ശിക്ഷയായി മാച്ച് റഫറി ക്രിസ് ബ്രോഡ് വിധിച്ചത്. കോലി പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് പിഴ വിധിച്ചത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ടീം ഇന്ത്യയ്ക്ക് കുറഞ്ഞ ഓവർ നിരക്കിൽ പിഴ ലഭിക്കുന്നത്.
നിശ്ചിത സമയത്ത് മത്സരം പൂർത്തിയാക്കാനായില്ലെങ്കിൽ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക. ഇന്ന് എക്സ്ട്രാ ഇനത്തില്‍ മാത്രം 29 റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതില്‍ 24ഉം വൈഡായിരുന്നു.
English summary: Team India fined for match fee
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.