October 4, 2022 Tuesday

Related news

September 14, 2022
September 5, 2022
June 1, 2022
May 10, 2022
March 7, 2022
March 2, 2022
February 27, 2022
January 30, 2022
January 7, 2022
December 1, 2021

ടെക്ഫിൻ പ്രവർത്തനം: കേന്ദ്രത്തോട് പ്രതികരണമാരാഞ്ഞ് ഹൈക്കോടതി

Janayugom Webdesk
ന്യൂഡൽഹി
December 9, 2020 9:56 pm

ഇന്ത്യൻ ധനകാര്യ മേഖലയിൽ ഫേസ്ബുക്ക്, ഗൂഗിൾ, ആമസോൺ തുടങ്ങിയ ടെക്ഫിൻ കമ്പനികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള നിയമ സംവിധാനം സംബന്ധിച്ച് വിശദമായ രേഖകൾ ആരാഞ്ഞ് കൊണ്ടു സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനോട് പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. ധനകാര്യ, നിയമ മന്ത്രാലയങ്ങൾ, റിസർവ് ബാങ്ക് (ആർബിഐ), സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ പ്രതികരണമാണ് കോടതി ആരാഞ്ഞത്.

സാമ്പത്തിക സേവനങ്ങൾ നൽകുന്ന സാങ്കേതിക, ടെലികമ്മ്യൂണിക്കേഷൻ, ഇ‑കൊമേഴ്സ് കമ്പനികളാണ് ടെക്ഫിൻ എന്നതിനാൽ ഇത്തരം കമ്പനികൾ രാജ്യത്തിന്റെ ധനകാര്യ മേഖലയിലുൾപ്പെടുത്തി നിയന്ത്രിക്കേണ്ടതുണ്ട് എന്ന് കാട്ടി സാമ്പത്തിക വിദഗ്ധയായ രശ്മി പി ഭാസ്കരൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയത്.

ധനകാര്യ വകുപ്പിന്റെ അപര്യാപ്തമായ സമീപനം ടെക്ഫിൻ കമ്പനികളുടെ അനിയന്ത്രിതമായ പ്രവർത്തനത്തിന് വഴിയൊരുക്കുന്നുവെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും അഭിഭാഷകൻ ദീപക് പ്രകാശ് മുഖേന സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.

Eng­lish sum­ma­ry: Techfin activ­i­ty: High Court seeks response from Center

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.