18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 16, 2025
March 11, 2025
March 9, 2025
February 25, 2025
February 23, 2025
February 18, 2025
February 14, 2025
February 9, 2025
February 6, 2025

സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി

Janayugom Webdesk
July 17, 2022 10:05 am

സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി. ഷാർജയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

രണ്ടാഴ്ചക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണ് ഇത്. സ്പൈസ് ജെറ്റിന്റെ ‍ഡല്‍ഹിയിൽ നിന്നും ദുബായിലേക്ക് പോയ വിമാനമാണ് ഈ മാസം ആദ്യം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയത്.

സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ ഇന്റിക്കേറ്റർ ലൈറ്റിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയതെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം.

Eng­lish summary;technical fail­ure; Indi­Go plane land­ed in Pakistan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.