ലൈവ് ലൊക്കേഷൻ ഫീച്ചറുമായി വാട്സാപ്പ്

Web Desk
Posted on October 19, 2017, 9:12 am

നൂതന ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് വാട്സാപ്പ്. സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള ‘ലൈവ് ലൊക്കേഷന്‍’ സംവിധാനവുമായാണ് വാട്‌സ്ആപ്പിന്റെ ഇപ്പോഴത്തെ വരവ്. ഈ സൗകര്യം ഉപയോഗിച്ച് വാട്‌സ്ആപ്പിലെ ഒരു സുഹൃത്തുമായോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ തത്സമയം പങ്കുവെക്കാൻ സാധിക്കും. അതായത് അവര്‍ക്ക് നമ്മള്‍ എവിടെയാണ് എന്നത് അതാത് സമയത്ത് അറിയാന്‍ സാധിക്കും.

നിലവില്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാണ്. ഇതുവഴി സന്ദേശം അയക്കുമ്പോള്‍ എവിടെയാണോ നമ്മള്‍ നില്‍ക്കുന്നത് ആ ലൊക്കേഷന്‍ മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കൂ. ഇതില്‍ നിന്നും വ്യത്യസ്തമാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍. ഈ ഫീച്ചര്‍ വഴി മറ്റുള്ളവരുമായി നമ്മുടെ ലൊക്കേഷന്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ യഥാസമയം പിന്‍തുടരാന്‍ സാധിക്കും.