പതിനാറുകാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചു ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

Web Desk
Posted on January 06, 2019, 6:08 pm

മുസാഫര്‍നഗര്‍ :  പതിനാറുകാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന്  ബലാത്സംഗം ചെയ്യുകയും പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്‌ലാ നഗരത്തിലാണ് മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ വസീം, ബന്ധു തന്‍വീര്‍ എന്നിവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരം പുത്തായതോടെ പ്രതികള്‍ ഒളിവിലാണ്.

പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ് താന്‍ പ്രതിയെ വിവാഹം കഴിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.