ഗ്രാന്റ്സ് വില്ലായിലെ ഒരു വീട്ടില്‍ നാല് കുടുംബാഗംങ്ങള്‍ വെടിയേറ്റ് മരിക്കുകയും അഞ്ചാമനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കുടുംബത്തിലെ കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ജനുവരി 17 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വെടിയുടെ ശബ്ദം കേട്ടതായി സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന പോലീസ് വീട്ടിനകത്ത് മൂന്ന് കുട്ടികളും, ഒരു സ്ത്രീയും കൊല്ലപ്പെട്ടനിലയിലും, മുതിര്‍ന്നൊരാള്‍ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നതുമായാണ് കണ്ടത്.
പരിക്കേറ്റ പുരുഷനെ ഉടന്‍ തന്നെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. വെടി വെച്ചുവെന്ന് സംശയിക്കുന്ന കൗമാരക്കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പത്ത് ക്രിമിനല്‍ കേസ്സുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഈ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യൂത്ത് ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയിലേക്ക് മാറ്റിയതായി ഗ്രാന്റ് വില്ല പോലീസ് ക്യാപ്റ്റന്‍ രോണ്ട് ഫീല്‍ഡ് പറഞ്ഞു. ഗ്രാന്റ്സ് വില്ല മേയര്‍ ബ്രാന്റ് മാര്‍ഷല്‍ യൂട്ടാ ഗവര്‍ണര്‍ ഗാരി ഹെര്‍ബെര്‍ട്ട് എന്നിവര്‍ സംഭവത്തില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു. പ്രായം പരിഗണിച്ചു പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.