സ്മാര്‍ട്ട് ഫോണിനായി 15 കാരനെ കൊലപ്പെടുത്തി; കൗമാരക്കാര്‍ അറസ്റ്റില്‍

Web Desk
Posted on July 16, 2019, 10:19 am

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണിനായി 15 കാരനെ കൊലപ്പെടുത്തിയ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.
ജൂലൈ 13നാണ് വിക്കി എന്ന് പേരുള്ള 15 കാരനായ കുട്ടിയെ കാണാതായത്. വിക്കിയുടെ തിരോധാനത്തെത്തുടര്‍ന്ന് മോട്ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയും ബന്ധുക്കള്‍ നല്‍കിയിരുന്നു. വിക്കിക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടിയതായി പൊലീസ് പറഞ്ഞു.
പ്രതികള്‍ മൂന്നുപേരും കൗമാരക്കാരാണെന്നും എല്ലാവരും കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. മൂന്നുപേരും വിക്കിയുടെയടുത്ത് ഫോണ്‍ നല്‍കാനായി ആവശ്യപ്പെട്ടെങ്കിലും വിക്കി ഫോണ്‍ നല്‍കിയില്ല. ഇതാണ് ഇവരെ ചൊടിപ്പിച്ചതെന്നും കയ്യാങ്കളിയിലും കൊലപാതകത്തിലും അവസാനിച്ചതെന്നും പൊലീസ് പറഞ്ഞു. വിക്കിയുടെ ഫോണും ഇവരുടെ കൈയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO