പതിനാറുകാരിയുടെ മൂക്കില്‍ നിന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പല്ല് നീക്കം ചെയ്തു. അപൂര്‍വ്വമായ സംഭവം നടന്നത് ബഹ്റൈനിലാണ്. മൂക്കിനുളളില്‍ എന്തോ തടയുന്നതായി തോന്നിയത് കാരണമാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പോയത്.
മൂക്കിൽ നിന്ന് പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മൂക്കിൽ നിന്നും പല്ല് പുറത്തെടുത്തത്.
മൂക്കിനുള്ളില്‍ തടസ്സം അനുവഭപ്പെടുന്നതായും എന്തോ തിങ്ങിനിറഞ്ഞത് പോലെ തോന്നുന്നെന്നുമാണ് ഇ എന്‍ ടി വിഭാഗത്തിലെത്തിയ പെണ്‍കുട്ടി പറഞ്ഞത്. ഇതേ തുടര്‍ന്ന് എന്‍ഡോസ്കോപ്പി, സി റ്റി സ്കാന്‍ എന്നിവ നടത്തി.
പരിശോധനയില്‍ മൂക്കിനുള്ളില്‍ പല്ല് പോലെയുള്ള എന്തോ വസ്തു ഉള്ളതായി കണ്ടെത്തുകയായിരുന്നു. മൂക്കിലെ ദ്വാരത്തിന് നടുവിലായാണ് ഇതിന്റെ സ്ഥാനമെന്നും വ്യക്തമായി.
മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ പല്ല് നീക്കം ചെയ്യാന്‍ കഴിഞ്ഞെന്നും രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും പ്രൊഫസര്‍ ഹസ്സന് പറഞ്ഞു. ഇത്തരത്തില്‍ സൂപ്പര്‍ന്യൂമെററി ടൂത്ത് എന്നറിയപ്പെടുന്ന പല്ല് ലോകത്ത് 100 മുതല്‍ 1000 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് കാണപ്പെടുന്നതെന്നും അതില്‍ തന്നെ മൂക്കില്‍ പല്ല് വളരുന്ന അവസ്ഥ അപൂര്‍വ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ENGLISH SUMMARY: teeth grown inside the nose
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.