Web Desk

January 14, 2020, 5:25 pm

ടെഹ്റാൻ വിമാന ദുരന്തം: ഉത്തരവാദികളെ അറസ്റ്റ് ചെയ്തതായി ഇറാൻ

Janayugom Online

ടെഹ്റാൻ: ഉക്രൈൻ വിമാനം അബദ്ധത്തില്‍ ആക്രമിച്ച സംഭവത്തിൽ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ടെഹ്റാൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെയാണ് വിമാനം മിസൈലുപയോഗിച്ച് വീഴ്ത്തിയത്. 176 പേരാണ് ഇതിലുണ്ടായിരുന്നത്.
സംഭവത്തെക്കുറിച്ച് ഊർജിതമായ അന്വേഷണമാണ് നടക്കുന്നതെന്നും ചിലരെ അറസ്റ്റ് ചെയ്തെന്നും നീതിന്യായ വകുപ്പ് വക്താവ് ഘൊലം ഹുസൈൻ ഇസ്മയിലി പറഞ്ഞതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഇറാൻ സൈന്യമാണ് വിമാനം വീഴ്ത്തിയതെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ പ്രത്യേക കോടതി രൂപീകരിച്ചതായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രഖ്യാപിച്ചിരുന്നു. ഇതൊരു സാധാരണ
ഇറാൻ മിസൈലാണ് വിമാനം തകർത്തതെന്ന ആരോപണം ആദ്യഘട്ടത്തിൽ അവർ നിഷേധിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം സൈന്യത്തിന് അബദ്ധം പറ്റിയതാണെന്ന് അവർ സമ്മതിച്ചു. സംഭവം വേദനാജനകവും പൊറുക്കാനാകാത്തതാണെന്നും റുഹാനി പ്രതികരിച്ചു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി. സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശക്തമായി ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉക്രൈൻ തലസ്ഥാനമായ കീവിലേക്ക് പോയ വിമാനമാണ് ഇറാൻ മിസൈൽ ഉപയോഗിച്ച് വീഴ്ത്തിയത്. 82 ഇറാനികളും 57 കാനഡക്കാരും11 ഉക്രൈനികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാല് ബ്രിട്ടീഷുകാരുമുണ്ടായിരുന്നു. നിരവധി കുട്ടികളും ഉണ്ടായിരുന്നു. 

Tehran plane crash: indi­vid­u­als arrest­ed, says Iran

Judi­cia­ry spokesman does not name or say how many have been held over shoot­ing down of plane which killed 176