Web Desk

പട്ന

October 26, 2020, 9:49 pm

ഉള്ളിമാല അണിഞ്ഞ് തേജസ്വി യാദവ്

Janayugom Online

ബിഹാറില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ അവസാനിക്കാനിരിക്കെ ഉള്ളിമാല അണിഞ്ഞ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഉള്ളി, പച്ചക്കറി വിലയിലുണ്ടാകുന്ന അനിയന്ത്രിത വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു തേജസ്വിയുടെ ഉള്ളിമാല പ്രകടനം. ഉള്ളിമാല അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച തേജസ്വി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ എന്നിവയില്‍ സാധാരണക്കാര്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് തേജസ്വി ട്വീറ്റില്‍ പറഞ്ഞു. കര്‍ഷകരും യുവജനങ്ങളും മറ്റും ഒരു നേരത്തേ ആഹാരം കണ്ടെത്തുന്നതിനായി ബുദ്ധിമുട്ടുകയാണ്. ചെറുകിട വ്യവസായങ്ങളെ ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കി. വിലക്കയറ്റം ഉണ്ടായപ്പോള്‍ ഉള്ളിമാല ധരിച്ച് അവര്‍ ചുറ്റിനടന്നു. ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്കിത് സമ്മാനിക്കുകയാണെന്നും തേജസ്വി യാദവ് കുറിച്ചു.

Eng­lish sum­ma­ry: Tejash­wi mocks bjp with onion garland

You may also like this video: