പൗരത്വ നിയമ ഭേദഗതിക്കെതിരെ തെലങ്കാന നിയമസഭ പ്രമേയം പാസാക്കി. ഇതോടൊപ്പം ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ നടപ്പാക്കുന്നതിനെതിരെയും നിയമസഭ എതിർപ്പ് പ്രകടിപ്പിച്ചു. നേരത്തെ കേരളം, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
എൻആർസിയും എൻപിആറും നടപ്പിലാക്കിയാൽ രാജ്യത്തു നിന്നും ഒരുപാട് ജനങ്ങൾ പുറത്തു പോകേണ്ടി വരുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. ഇത്തരത്തിലുള്ള നിയമങ്ങൾക്ക് പകരം കർഷകരുടെ വിഷയങ്ങൾ, തൊഴിലില്ലായ്മ, ജലക്ഷാമം എന്നീ വിഷയങ്ങളിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎഎയുടെ സാധുത ചോദ്യം ചെയ്ത് രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. തുല്യതയ്ക്കും ജീവിക്കാനുമുള്ള മൗലികാവകാശങ്ങൾക്ക് എതിരാണ് പുതിയ നിയമമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. കേരളം കഴിഞ്ഞാൽ സിഎഎയുടെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ.
English Summary; Telangana Assembly passes resolution against CAA
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.