വാക്ക് ലംഘിച്ചാല്‍ അടിക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ വക മുന്‍കൂര്‍ ചെരുപ്പ്

Web Desk

ഹെെദരാബാദ്

Posted on November 24, 2018, 4:29 pm

വാക്ക് ലംഘിച്ചാല്‍ അടിക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ വക മുന്‍കൂര്‍ ചെരുപ്പ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം വാഗ്‌ദാനം ലംഘിച്ചാല്‍ വോട്ടര്‍മാര്‍ക്ക് തന്നെ അടിക്കാനുള്ള ചെരുപ്പ് നല്‍കി സ്ഥാനാര്‍ത്ഥി. തെലുങ്കാനയിലെ കൊരുട്ല മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അകുല ഹനുമന്ദയാണ് ചെരുപ്പ് ന‌ല്‍കിയത്. ചെരുപ്പ് കൈമാറി വോട്ട് തേടുന്ന ഹനുമന്ദിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വെെറലാണ്.

ചെരുപ്പ് നല്‍കുന്നതിനോടൊപ്പം വോട്ട് നല്‍കാനും സ്ഥാനാര്‍ത്ഥി അഭ്യര്‍ത്ഥിക്കുന്നുണ്ട്. “ഞാന്‍ ഒരു എംഎല്‍എ ആയതിനു ശേഷം,​ ഈ മണ്ഡലത്തിന് നല്‍കിയ വാക്ക് തെറ്റിച്ചാല്‍ എന്നെ ചെരിപ്പ് കൊണ്ട് അടിച്ചോളൂ” എന്നാണ് ഹനുമന്ദ് പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ ചെരുപ്പ് പെട്ടി താങ്ങാനായി ഒരു ചെറുപ്പക്കാരനെയും കൂടെക്കൂട്ടിയിട്ടുണ്ട് ഹനുമന്ദ്. ചെരുപ്പ് മാത്രമല്ല, ഹനുമന്ദിക്ന്റെ രാജിക്കത്തും മുന്‍കൂട്ടി തയ്യാറാണ്. ഡിസംബര്‍ 7നാണ് തിരഞ്ഞെടുപ്പ് നടക്കുക.