പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥികള്‍ തീ കൊളുത്തി മരിച്ചു

Web Desk
Posted on October 01, 2018, 1:20 pm

ഹൈദരബാദ്: പെണ്‍കുട്ടിയുടെ പേരിലുള്ള തര്‍ക്കത്തില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തീ കൊളുത്തി മരിച്ചു. കൊലപാതകമോ ആത്മഹത്യയോ എന്നറിയാതെ പൊലീസ് വലയുന്നു. തെലങ്കാനയിലെ ജഗ്തിയയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

പത്താം ക്ലാസ് വിദ്യാര്‍ഥികളായ മഹേന്ദര്‍ സംഭവ സ്ഥലത്തും ഗുരുതരമായി പരിക്കേറ്റ രവി തേജ ആശുപത്രിയിലും മരിച്ചു. സംഭവത്തില്‍ മൂന്നാമതൊരു ആണ്‍കുട്ടിയുടെ ബന്ധത്തെപ്പറ്റി മരിച്ച കുട്ടികളുടെ കുടുബാംഗങ്ങള്‍ പൊലീസിന് സൂചന നല്‍കിയിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്ന് ബിയര്‍ കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെത്തി. മൊബൈല്‍ ഫോണില്‍ നിന്നുള്ള ഡേറ്റകള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.

മരണപെട്ട ഇരുവരും സഹപാഠിയായ ഒരു പെണ്‍കുട്ടിയെയാണ് പ്രണയിച്ചത്. ഇതുമൂലമുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.