ലോക്ഡൗണില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കുന്നതിനായി അമ്മ സ്കൂട്ടറില്‍ യാത്ര ചെയ്ത് 1400 കിലോമീറ്റര്‍. തെലങ്കാനയിലാണ് കോവിഡ് കാലത്തെ അപൂര്‍വ്വ കാഴ്ച. തെലങ്കാനയില്‍നിന്നും ആന്ധ്രാ പ്രദേശിലേക്കായിരുന്നു 48കാരിയായ റസിയ ബീഗത്തിന്റെ യാത്ര.. പോലീസില്‍ നിന്ന് അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര. നെല്ലൂരിലെ സോളയില്‍ നിന്നാണ് അവര്‍ മകനേയും കൊണ്ടു മടങ്ങിയത്.
‘ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു’ റസിയ ബീഗം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വര്‍ഷം മുമ്പെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. 19 വയസുകാരനായ നിസാമുദ്ദീൻ സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ് മാര്‍ച്ച് 12ന് നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു.
ENGLISH SUMMARY: Telangana Woman Rides 1,400 km On Scooty To Bring Back Son Stranded In Andhra Pradesh
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.