സംവിധായകന്‍ കൊമ്പനാല്‍ ജയന്‍ കൊല്ലപ്പെട്ട നിലയില്‍

Web Desk
Posted on October 13, 2017, 11:31 am

കോതമംഗലം. പ്രശസ്ത ടെലിഫിലിം സംവിധായകന്‍ കൊമ്പനാല്‍ ജയനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലത്തെ സ്വന്തം ഓഫീസിനുള്ളിലാണ് ജയനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ജോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.