June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഭാഗികമായി കുടിശിക അടച്ച് ടെലികോം കമ്പനികൾ, എയർടെൽ 10,000 കോടി അടച്ചു, 2,500 കോടി അടച്ച് വോഡഫോൺ

By Janayugom Webdesk
February 17, 2020

വരുമാനം പങ്കുവയ്ക്കുന്നതിനുള്ള കരാർ പ്രകാരം ഭാരതി എയർടെൽ ടെലികോം കമ്പനി പതിനായിരം കോടി രൂപ കേന്ദ്രസർക്കാരിന് കുടിശിക നൽകി. വോഡഫോൺ 2,500 കോടിയും ടാറ്റാ ടെലി സർവീസസ് 2,190 കോടിയും ഇതേയിനത്തിൽ കേന്ദ്രസർക്കാരിലേക്ക് അടച്ചിട്ടുണ്ട്. സർക്കാരിന് നൽ‍കാനുള്ള കുടിശികകൾ അടയ്ക്കാത്തതിനെതിരെ സുപ്രിം കോടതി ടെലികോം കമ്പനികൾക്കെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയും കമ്പനി മേധാവികളോട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഭാരതി എയർടെൽ, വോ‍ഡാഫോൺ, ടാറ്റാ ടെലിസർവീസസ് തുടങ്ങിയ ടെലികോം കമ്പനികളാണ് 1.47 ലക്ഷം കോടിയുടെ കുടിശിക കേന്ദ്രസർക്കാരിന് നൽകാനുണ്ടായിരുന്നത്. ഇത് മാർച്ച് 17‑ന് മുമ്പ് നൽകണമെന്നായിരുന്നു ജസ്റ്റിസുമാരായ അരുൺ മിശ്ര, അബ്ദുൾ നസീർ, എം ആർ ഷാ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത്.

you may also like this video;

സ്പെക്ട്രം ലൈസൻസ് ഫീസ് ഇനത്തിൽ 35,000 കോടി രൂപയുടെ കുടിശികയാണ് എയർടെൽ ടെലികോം കമ്പനിയുടെ ബാധ്യത. ഇതിൽ 10,000 കോടിമാത്രമാണ് കമ്പനി ഒടുക്കിയിട്ടുള്ളത്. ബാക്കി തുക കമ്പനി വസ്തുവകകളുടെ മൂല്യനിർണ്ണയത്തിന് ശേഷം തിരിച്ചടയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

പതിനായിരം കോടി രൂപയിൽ 9,500 കോടി ഭാരതി എയർടെൽ ലിമിറ്റഡിന് വേണ്ടിയും 500 കോടി ഭാരതി ഹെക്സാകോമിനുവേണ്ടിയുമാണ് നൽകിയിട്ടുള്ളതെന്ന് കമ്പനി അധികൃതർ പറഞ്ഞു. മിച്ചം തുക സുപ്രീംകോടതി അടുത്ത വാദം കേൾക്കുന്നതിന് മുൻപ് അടച്ചു തീർക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം ഒന്നാംഗഡുവായി 2500 കോടി അടയ്ക്കാമെന്നുള്ള വോഡഫോൺ ഐ‍ഡിയയുടെ വാഗ്ദാനം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

Eng­lish Summary:Telecom com­pa­nies pay par­tial dues.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.