കോവിഡ് കേസുകളുടെ വര്‍ധിക്കുന്നു: പരിശോധനകളുടെ എണ്ണം കുറയ്ക്കാൻ തെലങ്കാന സര്‍ക്കാര്‍

Web Desk

തെലങ്കാന

Posted on July 01, 2020, 8:57 pm

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കാൻ തെലങ്കാന സര്‍ക്കാര്‍.

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നിരട്ടിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് രോഗ ലക്ഷം പ്രകടമായി കാണിക്കാത്തവരുടെ പരിശോധന ഒഴിവാക്കാൻ സര്‍ക്കാര്‍ സ്വകാര്യ ലാബുകളോടും നിര്‍ദേശിച്ചത്.

രോഗവ്യാപനം കൂടുതല്‍ ഉള്ള മേഖലകളില്‍ എന്തുകെണ്ട് പരിശേധനകള്‍ നടത്തുന്നില്ലന്ന് ഹെെകോടതി തെലങ്കാന സര്‍ക്കാരിനോട് മേയ് 27ന് ചോദിച്ചിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ചവരെയെല്ലാം പരിശോധിക്കാനും നിര്‍ദേശിച്ചു.

സംസ്ഥാനത്ത് 16,339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 260 പേര്‍ മരിച്ചു. 88,563 സാംപിളുകളാണ് ഇതുവരെ പരിശേധിച്ചത്.

Eng­lish Sum­ma­ry: Tel­egana to reduce covid tests

You may also like this video: