1 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
July 16, 2024
July 3, 2024
June 19, 2024
May 26, 2024

ടെലഗ്രാം മേധാവി പവൽ ദുറോവ് അറസ്റ്റിലായി

Janayugom Webdesk
പാരീസ്
August 25, 2024 12:45 pm

പ്രമുഖ സമൂഹമാധ്യമ ആപ്പായ ടെലിഗ്രാമിന്റെ മേധാവി എക്‌സിക്യൂട്ടീവ് പവൽ ദുറോവ് അറസ്റ്റിലായി. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് അറസ്റ്റിലായത്. പാരീസിനടുത്തുള്ള വിമാനത്താവളത്തിൽവച്ച് ഫ്രഞ്ച് പോലീസാണ് ദുറോവിനെ അറസ്റ്റ് ചെയ്തത്. ഫ്രഞ്ച് തലസ്ഥാനത്തിന് വടക്കുള്ള ലെ ബൊർഗെറ്റ് വിമാനത്താവളത്തിൽ ദുറോവിനെ തടഞ്ഞുവച്ചതായി സ്രോതസ്സുകള്‍ വ്യക്തമാക്കി.

39 കാരനായ ദുറോവിനെ കോടതിയിൽ ഹാജരാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. തന്റെ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിധികള്‍ ലംഘിച്ചിട്ടും തടയാനുള്ള നടപടികള്‍ ദുറഫ് സ്വീകരിച്ചില്ലെന്നാണ് ആരോപണം. തന്റെ പ്ലാറ്റ്‌ഫോമിന്റെ ക്രിമിനൽ ഉപയോഗം തടയാൻ നടപടിയെടുക്കുന്നതിൽ ദുറോവ് പരാജയപ്പെട്ടുവെന്നും അറസ്റ്റ് വാറണ്ടില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.