10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 26, 2024
September 22, 2024
September 18, 2024
September 18, 2024
September 16, 2024
September 14, 2024
September 11, 2024
September 11, 2024
September 10, 2024

ഡൊണാള്‍ഡ് ട്രംപും, കമലഹാരീസും തമ്മിലുള്ള ടെലിവിഷന്‍ സംവാദം ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2024 12:15 pm

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ‚ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലഹാരീസും ഏറ്റുമുട്ടുന്ന ആദ്യ സംവാദത്തിനൊരുങ്ങി യുഎസ്എ.അമേരിക്കന്‍ സമംയം ചൊവ്വ രാത്രി 9ന് 9ഇന്ത്യന്‍ സമയം നാളെ രാവിലെ 6.30ന്) ആരംഭിക്കുന്ന ലൈവ്ടെലിവിഷന്‍ സംവാദം 90 മിനിറ്റ് നീളും. പെന്‍സില്‍വേനിയയിലെ ഫിലാഡെല്‍ഫിയയിലുള്ള എന്‍സിസി സെന്ററാണ് എബിസി ന്യൂസ് സംഘടിപ്പിക്കുന്ന സംവാദത്തിന്റെ വേദി
എബിസി ന്യൂസ് ലൈവ്,ഡിസ്നി പ്ലസ്,ഹുലു പ്ലാറ്റ്ഫോമുകളിലും സംവാദം സ്ട്രീം ചെയ്യും. റിപ്പബ്ലിക്കൻമാരോട് ശത്രുത കാട്ടുന്ന എബിസിയുടെ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സംവാദ വ്യവസ്ഥകളിൽ ഉറപ്പ് ലഭിച്ചതോടെ നിലപാട് മാറ്റുകയായിരുന്നു.

സ്ഥാനാർത്ഥി സംസാരിക്കാത്തപ്പോൾ മൈക്ക് ഓഫ് ചെയ്തിരിക്കും, സ്ഥാനാർത്ഥി കുറിപ്പുകൾ കൈവശം വയ്ക്കരുത്, മുൻകൂട്ടി ചോദ്യങ്ങൾ നൽകില്ല, കാണികൾ ഉണ്ടാകില്ല തുടങ്ങി പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥിയായിരിക്കെ നിശ്ചയിച്ച നിബന്ധനകൾ പാലിക്കും.

സംവാദത്തിലുട നീളം മൈക്ക് ഓൺ ആക്കി വയ്ക്കണമെന്ന കമലയുടെ ആവശ്യം ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ജൂണിൽ നടന്ന സംവാദത്തിൽ ട്രംപിന് മുന്നിൽ അടിപതറിയതോടെയാണ് ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. പിന്നാലെ വൈസ് പ്രസിഡന്റ് കമല സ്ഥാനാർത്ഥിയായി. നവംബർ 5നാണ് തെരഞ്ഞെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.