December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022
November 10, 2022
November 9, 2022

വീണുപോയ തൊഴിലാളികളെ ചേർത്തുപിടിച്ച സർക്കാരിനെ കൈവിടില്ല ഞങ്ങൾ; ടെൽക്ക് ജീവനക്കാർ

Janayugom Webdesk
കൊച്ചി
March 25, 2021 3:36 pm

“വീണുപോകുമായിരുന്ന ഞങ്ങളെ ചേർത്തുപിടിച്ചതിന് ഞങ്ങൾ വോട്ടിനപ്പുറം കടപ്പാടുണ്ട്‌”– ജോസ്‌ തെറ്റയിലിനെ നെഞ്ചോട് ചേർത്ത് ടെൽക്കിലെ ജീവനക്കാർ പറഞ്ഞു. യുഡിഎഫ് സർക്കാർ ഭരണം അവസാനിപ്പിക്കുമ്പോൾ 48 കോടി രൂപ കടത്തിലായിരുന്നു അങ്കമാലിയിലെ ട്രാൻസ്ഫോർമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ്‌ കേരള (ടെൽക്) എന്ന പൊതുമേഖലാ സ്ഥാപനം.

 

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.1&permmsgid=msg-f:1695196437962091900&th=17868c2dc53ced7c&view=fimg&realattid=f_kmoorbo30&disp=thd&attbid=ANGjdJ_eJKUwtip5dnQlJ0blpjSO5SoxuMO1xCJDdgaVYfVpUNX1sRKI-_tLm93hVzXWIWQmtuFK9mGDiFclVT7AroDf6rivLiMwz92RYGmNc9puN-CmQTFpGBwABfY&ats=2524608000000&sz=w1366-h637

ജോസ്‌ തെറ്റയിലിനെ ടെൽക്കിലെ ജീവനക്കാർ സ്വീകരിക്കുന്നു

 

 

അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന് ടെൽക്കിനെ കൈപിടിച്ചുയർത്തി ലാഭത്തിലാക്കി തൊഴിലും വരുമാനവും സംരക്ഷിച്ചത് എൽഡിഎഫ് വന്നശേഷമാണ്. അധികാരത്തിലേറി ആദ്യവർഷംതന്നെ ടെൽക്‌ 64 കോടി രൂപ ലാഭമുണ്ടാക്കി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 400 കോടിയിലധികം രൂപയുടെ ഓർഡറുകളും ഇന്ന് സ്ഥാപനത്തിനുണ്ട്. ഇതിന്‌ കരുത്തായി നിന്ന എൽഡിഎഫ് സർക്കാരിനോടുള്ള നന്ദിയും കടപ്പാടുമാണ് തൊഴിലാളികൾ പ്രകടിപ്പിച്ചത്.

ടെൽക് സന്ദർശിക്കാനെത്തിയ അങ്കമാലി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോസ് തെറ്റയിലിനെ ആവേശത്തോടെ തൊഴിലാളികൾ വരവേറ്റു. ടെൽക്കിന്റെ ഭാവിയിൽ ആശങ്കവേണ്ടെന്നും പിണറായി സർക്കാരിന്റെ തുടർഭരണം കേരളത്തിലുണ്ടാകുമെന്നും ടെൽക്കിനെ ഉയരങ്ങളിലേക്ക്‌ എത്തിക്കുമെന്നും ജോസ് തെറ്റയിൽ പറഞ്ഞു. ആലുവ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഷെൽന നിഷാദും ഒപ്പമെത്തി.

പൊതുമേഖലയെ തൊഴിലാളി കുടുംബങ്ങളെ ചേർത്തുനിർത്തിയവരോടുള്ള നന്ദി പ്രകടനംയിരിക്കും ഇത്തവണ നടക്കുക .കേന്ദ്രം പൂട്ടാൻ ഒരുങ്ങിയ സ്ഥാപന ങ്ങളെ പോലും സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ കാട്ടിയ നിശ്ചയദാർഢ്യവും പ്രതിബദ്ധതയും തൊഴിലാളികൾക്ക് മറക്കാൻ കഴിയില്ല .തൊഴിലാളികൾ യൂണിയനപ്പുറം ഒന്നിച്ചൊന്നായി പറയുന്നു .

Eng­lish sum­ma­ry; TELK work­ers statement
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.