Web Desk

June 26, 2020, 11:56 am

തെലുങ്ക് ലൂസിഫറില്‍ മഞ്ജൂ വാരിയര്‍ക്ക് പകരം ആര്?

Janayugom Online

മലയാളത്തിലെ അതിവേഗ 100 കോടി ക്ലബില്‍ കയറിയ മോഹന്‍ലാല്‍ പൃഥ്വിരാജ് കുട്ടുകെട്ടില്‍ പിറന്ന ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ചിത്രത്തില്‍ മഞ്ജു വാരിയര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാംദാസിന്‍റെ വേഷം നടി സുഹാസിനി ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. സുഹാസിനിയുടെയും വി‍ജയശാന്തിയുടെയും പേരുകള്‍ ഉയരുന്നുണ്ട്.


എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മോഹന്‍ലാലിന്‍റെ വേഷത്തില്‍ ചിരഞ്ജീവിയാണ് എത്തുന്നത്. സാഹോയുടെ സംവിധായകന്‍ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോനിഡെലാ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ്  ടോളിവുഡില്‍ നിന്നുള്ള സൂചന.

ENGLISH SUMMARY:telugu film lucifer star cast report
You may also like this video